ലിറ്റൺ ദാസിന് പകരക്കാരനായി വിൻഡീസ് താരത്തെ തെരഞ്ഞെടുത്ത് കെകെആർ

0
126

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലിറ്റൺ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐ‌പി‌എൽ 2023 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ വിൻഡീസ് താരം ജോൺസൺ ചാൾസിനെ(Johnson Charles) ഉൾപ്പെടുത്തി. കുടുംബ കാരണങ്ങളാൽ ലിറ്റൺ കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നു.

28 കാരനായ താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് കെകെആർ കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിനെതിരെ ഒരു മത്സരം മാത്രമാണ് കളിച്ചത്. പിന്നീട് പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ജോൺസൺ ചാൾസ് വിക്കറ്റ് കീപ്പർ-ബാറ്ററാണ്. വെസ്റ്റ് ഇൻഡീസിനായി 41 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 971 റൺസാണ് താരം നേടിയത്.

2016 ഐസിസി വേൾഡ് ടി20 ജേതാക്കളായ വെസ്റ്റ് ഇൻഡീസിന്റെ ടീമിന്റെ ഭാഗമാണ് ചാൾസ്. 2012ലെ ടീമിലും അംഗമായിരുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് കെകെആർ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാൾസ് ഇതുവരെ 224 ടി20 മത്സരങ്ങൾ നിന്ന് 5,607 റൺസ് നേടിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ 3 സെഞ്ചുറികളും 32 അർധസെഞ്ചുറികളും അദ്ദേഹം നേടി. 118 റൺസാണ് അദ്ദേഹത്തിന്റെ മികച്ച സ്‌കോർ.

വെസ്റ്റ് ഇൻഡീസിനായി 48 ഏകദിനങ്ങൾ ജോൺസൺ കളിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം 1283 റൺസ് നേടിയിട്ടുണ്ട്. ഈ ഫോർമാറ്റിൽ 2 സെഞ്ചുറികളും 4 അർധസെഞ്ചുറികളും അദ്ദേഹം നേടി. വിക്കറ്റ് കീപ്പിങ്ങിലും ചാൾസിന് മികച്ച റെക്കോർഡുണ്ട്. ടി20 ഫോർമാറ്റിൽ അദ്ദേഹം 5 സ്റ്റംപ് ഔട്ടുകൾ ചെയ്തിട്ടുണ്ട്. 82 ക്യാച്ചുകളാണ് അദ്ദേഹം നേടിയത്. അതേസമയം ഈ സീസണിൽ കൊൽക്കത്തയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

ഇതുവരെ 9 മത്സരങ്ങൾ കളിച്ച ടീം മൂന്നിൽ മാത്രമാണ് വിജയിച്ചത്. 6 മത്സരങ്ങളിൽ കൊൽക്കത്ത തോൽവി നേരിട്ടു. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കെ.കെ.ആർ.

LEAVE A REPLY

Please enter your comment!
Please enter your name here