കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
“കോൺഗ്രസ് ശക്തമായ സ്ഥലങ്ങളില്‍ അവർ പോരാടട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ നൽകും. അതിൽ തെറ്റൊന്നുമില്ല. എന്നാൽ കോണ്‍ഗ്രസ് മറ്റു രാഷ്ട്രീയ പാർട്ടികളെയും പിന്തുണയ്ക്കണം”- മമത ബാനർജി പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കണമെന്നാണ് മമത ആവശ്യപ്പെടുന്നത്- ‘ശക്തമായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്‍ഗണന നല്‍കണം’. ബി.ജെ.പിയുടെ പരാജയത്തിനു പിന്നാലെ കർണാടകയിലെ ജനങ്ങളെ മമത ബാനര്‍ജി അഭിവാദ്യം ചെയ്തു.