തിരികെ വരുമോ ആയിരം രൂപ നോട്ടുകള്‍? മറുപടിയുമായ് ആര്‍.ബി.ഐ ഗവര്‍ണര്‍

0
253

രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നില്‍ 1000 രൂപ നോട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള ഒരുക്കമാണൊ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം. നിരോധിച്ച നോട്ടുകള്‍ സെപ്തംബര്‍ 30 നരെ മാറിയെടുക്കാനാകുമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. അതുവരെ 2000 രൂപ നോട്ട് ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ 2000 രൂപ നോട്ട് നിരോധനത്തിലൂടെ 1000 രൂപ മടങ്ങിവരുമോ എന്ന ചോദ്യത്തിന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രതികരണവുമായ് എത്തിയിരിക്കുകയാണ്. 1000 രൂപ നോട്ടുകള്‍ വീണ്ടും വരുമെന്നത് ഊഹാപോഹമാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അങ്ങനെയൊരു പ്ലാന്‍ ഇല്ലെന്നും ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് നോട്ടുകള്‍ നിരോധിച്ചതെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം 2018 ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലായിരുന്നു. 2016-ല്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500-ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ രാജ്യത്ത് അവതരിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here