കണ്ണുകെട്ടി ഭർത്താവിനെ തിരിച്ചറിയൽ മത്സരം; വൈറലായി ഭാര്യയുടെ തന്ത്രം -വിഡിയോ

0
156

ഒരു കൂട്ടം പുരഷന്മാർക്കിടയിൽ നിന്ന് തന്‍റെ ഭർത്താവിനെ കണ്ടുപിടിക്കുന്ന കണ്ണ് കെട്ടിയ യുവതിയുടെ വിഡിയോ വൈറൽ. കണ്ണ് മൂടിയിരുന്നിട്ടും നിമിഷനേരം കൊണ്ട് ഭർത്താവിനെ കണ്ടെത്താൻ ഭാര്യ ഉപയോഗിക്കുന്ന വിദ്യയാണ് ഏവരിലും കൗതുകം ഉണർത്തുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഡിയോ വൈറലായി.

കണ്ണുകെട്ടിയ ശേഷം ഭാര്യാഭർത്താക്കന്മാർ പരസ്പരം തിരിച്ചറിയുന്ന മത്സരത്തിനിടെയാണ് രസകരമായ രംഗങ്ങൾ അരങ്ങേറുന്നത്. വിഡിയോയിൽ ഒരു കൂട്ടം പുരഷന്മാർക്കിടയിൽ നിന്ന് തന്‍റെ ഭർത്താവിനെ കണ്ണ് മൂടിയിരുന്നിട്ടും നിമിഷനേരം കൊണ്ട് കണ്ടെത്തുന്ന ഭാര്യയെയാണ് കാണാൻ കഴിയുന്നത്. ഇതിനായി ഭാര്യ ഉപയോഗിക്കുന്ന വിദ്യയാണ് ഏവരിലും കൗതുകം ഉണർത്തുന്നത്. സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിനുപേരാണ് കണ്ടത്.

മറ്റ് ഭാര്യമാർക്ക് ഇവർ ഒരു വെല്ലുവിളി തന്നെ ആയിരിക്കും എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.താനും ഭർത്താവും തമ്മിലുള്ള ഉയരവിത്യാസം കൃത്യമായി അറിയാമായിരുന്ന ഭാര്യ ഓരോ പുരുഷന്മാർക്കരികിലും ചെന്ന് തന്‍റെ ഉയരവുമായി താരതമ്യപ്പെടുത്തി നോക്കിയാണ് ഭർത്താവിനെ എളുപ്പത്തിൽ കണ്ടെത്തുന്നത്. ഭാര്യയുടെ ഈ ബുദ്ധിപരമായ നീക്കത്തിൽ സ്വയം മറന്ന് ചിരിക്കുന്ന ഭർത്താവിനെയും വിഡിയോയിൽ കാണാം.

 

LEAVE A REPLY

Please enter your comment!
Please enter your name here