മുഖത്ത് പാടുകൾ വീണതോടെ ഭാര്യയുമായി അകന്നു, വിവാഹമോചനം നേടി യുവതി

0
196

പല കാരണങ്ങൾ കൊണ്ടും ആളുകൾ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാറുണ്ട്. എന്നാൽ, ഭാര്യയുടെ മുഖത്ത് പാടുകൾ വരാൻ തുടങ്ങിയതിന് പിന്നാലെ ഭർത്താവ് വളരെ മോശമായി ഭാര്യയോട് പെരുമാറുകയും ഇരുവരും വിവാഹമോചിതരാവുകയും ചെയ്ത സംഭവമാണ് ഒരാൾ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. ശുഭം അഗർവാൾ എന്ന ട്വിറ്റർ യൂസറാണ് തന്റെ സുഹൃത്തിന്റേത് എന്ന് പറഞ്ഞുകൊണ്ട് ഈ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ആ സമയത്ത് അവൾ വളരെ അധികം സുന്ദരിയായിരുന്നു. എന്നാൽ, പിന്നീട് അവളുടെ മുഖത്ത് ചില പാടുകൾ വീഴുന്ന അവസ്ഥയുണ്ടായി. അതിനെ തുടർന്നാണ് ഇരുവർക്കും വിവാഹമോചനം വരെ എത്തേണ്ടി വന്നത് എന്നാണ് ശുഭം പറയുന്നത്. ഭാര്യയും ഭർത്താവും ധനികരായ കുടുംബത്തിൽ നിന്നും ഉള്ളതാണ്. എന്നാൽ, വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ മുഖത്ത് ചില പാടുകൾ കണ്ട് തുടങ്ങി. ഇത് മാറില്ല എന്ന് ഡോക്ടർമാരും പറഞ്ഞു.

പിന്നാലെ, ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങി. സ്ഥിരമായി വഴക്കുണ്ടാകാൻ തുടങ്ങി. വീട്ടിൽ എന്നും വൈകിയെത്താനും ഭാര്യയോട് കാര്യങ്ങൾ സംസാരിക്കാതിരിക്കാനും തുടങ്ങി എന്നും പോസ്റ്റിൽ പറയുന്നു. പിന്നാലെ, ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ട് എന്നും ഭാര്യ കണ്ടെത്തി. ഇതോടെയാണ് അവർ വിവാഹമോചനത്തിന് വേണ്ടി അപേക്ഷിച്ചത്. പിന്നാലെ ഇരുവരും തമ്മിൽ വിവാഹമോചിതരാവുകയും ചെയ്തു.

ശുഭത്തിന്റെ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്. ആളുകൾ സൗന്ദര്യം മാത്രം പരി​ഗണിക്കുന്നത് കൊണ്ട് സംഭവിച്ചതാണ് ഇത് എന്നാണ് ഒരു വിഭാ​ഗം കമന്റ് ചെയ്തത്. മറ്റൊരു വിഭാ​ഗം ധൈര്യത്തോടെ ആ ബന്ധത്തിൽ നിന്നും ഇറങ്ങി വന്നതിന് യുവതിയെ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here