അരിക്കൊമ്പന്‍ എവിടെ? ഇന്നലെ മുതല്‍ സിഗ്നലുകള്‍ ഇല്ല, കണ്ടെത്താനാകാതെ വനം വകുപ്പ്

0
172

അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ഇന്നലെ പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ആന ചോലവനത്തിലായിരിക്കാം എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.

ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ വിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്നല്‍ ലഭിച്ചിരുന്നു.

ഇന്നലെ പുലര്‍ച്ചെ നാലിന് ശേഷമാണ് സിഗ്നല്‍ നഷ്ടപ്പെട്ടത്. വനം വകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച നാലരയോടെയാണ് അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് തുറന്നു വിട്ടത്. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പേടി സ്വപ്നമായിരുന്നു അരിക്കൊമ്പന്‍.

LEAVE A REPLY

Please enter your comment!
Please enter your name here