കുറച്ചുകാലങ്ങളായി ഉപഭോക്താക്കള്‍ക്കുള്ള സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്അപ്പ്. പുതിയ ഫീച്ചര്‍ സ്റ്റിക്കര്‍ പ്രേമികള്‍ക്കുള്ളതാണ്. സ്റ്റിക്കറുകള്‍ നിര്‍മിക്കാനുള്ള ഒരു ഫീച്ചറാണ് വാട്‌സ്അപ്പ് ഒരുക്കാന്‍ പോവുന്നത്.
നിലവില്‍ നമ്മള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ചാണ് ഇഷ്ടപ്പെട്ട സ്റ്റിക്കറുകള്‍ നിര്‍മിക്കുന്നത്. വാട്‌സ്അപ്പില്‍ തന്നെ ചിത്രങ്ങള്‍, വീഡിയോകള്‍, ഇമോജികള്‍, ജിഫുകള്‍, സ്റ്റിക്കറുകള്‍ എന്നിവയെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കും. സ്വന്തമായി വലിയൊരു സ്റ്റിക്കര്‍ ഗ്യാലറിയും വാട്‌സാപ്പിനുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ, ചില സ്റ്റിക്കറുകള്‍ നിര്‍മിക്കേണ്ടി വരുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെയാണ് ആശ്രയിക്കാറുള്ളത്.
ഇനി അതിന്റെ ആവശ്യമുണ്ടാവില്ല.ഇഷ്ടപ്പെട്ട സ്റ്റിക്കര്‍ നമുക്ക് തന്നെ വാട്‌സ്അപ്പില്‍ നിര്‍മിക്കാവുന്നതാണ്. ന്യൂ സ്റ്റിക്കര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഈ ഫീച്ചറിലൂടെ ഫോണ്‍ ലൈബ്രറിയിലെ ഒരു ഫോട്ടോ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് പശ്ചാത്തലം നീക്കം ചെയ്ത് സ്റ്റിക്കര്‍ ആക്കി മാറ്റാം.
അതേസമയം, വാട്‌സ്അപ്പിന്റെ വെബ് ഡെസ്‌ക് ടോപ്പ് പതിപ്പുകളില്‍ ഇതിനകം ന്യൂ സ്റ്റിക്കര്‍ ഓപ്ഷന്‍ ലഭ്യമാണ്.