കടയുടമ 2000 രൂപ നോട്ട് സ്വീകരിച്ചില്ല; കാരണം കേട്ട് ചിരിനിർത്താതെ സോഷ്യൽ മീഡിയ

0
310

നോട്ട് നിരോധനത്തിന്റെ ഓർമ്മകളിലേയ്ക്ക് തിരിച്ചു കൊണ്ടു പോകും വിധം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ വീണ്ടും കറൻസി നോട്ടുകൾ മാറ്റി വാങ്ങുന്നത് സംബന്ധിച്ച ആശങ്കയിലാണ് ആളുകൾ. സെപ്തംബർ 30നകം 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ആർബിഐ അനുവദിച്ചിട്ടുണ്ടെങ്കിലും നോട്ടുകൾ പിൻവലിച്ചത് ആളുകൾക്കിടയിൽ വലിയ ചർച്ച ആയിട്ടുണ്ട്. പെട്രോൾ പമ്പ് ജീവനക്കാരും കടയുടമകളും 2000ന്റെ നോട്ടുകൾ സ്വീകരിക്കാത്ത സംഭവങ്ങൾ വിശദീകരിച്ച് ധാരാളം പോസ്റ്റുകൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നുണ്ട്.

ഇതിനിടെയാണ് ഒരു സ്ത്രീയും കടയുടമയും തമ്മിലുള്ള തർക്കം ഇന്റർനെറ്റ് ലോകത്തെ പൊട്ടിചിരിപ്പിക്കുന്നത്. 2000 രൂപ നോട്ട് സ്വീകരിക്കാൻ വിസമ്മതിച്ചതിന് കടയുടമയോട് താൻ തർക്കിച്ചതെങ്ങനെയെന്ന് യുവതി പറയുന്നത്.സ്ത്രീയുടെ ഉറ്റസുഹൃത്താണ് ഈ കഥ ട്വിറ്ററിൽ പങ്കിട്ടത്.

സ്‌ക്രീൻഷോട്ടിന്റെ ഉള്ളടക്കം ഇതാണ് : ഇന്ന് ഞാൻ ലേയ്‌സ് ചിപ്‌സ് വാങ്ങാനാണ് കടയിൽ പോയത്. പക്ഷെ കടയുടമ 2000 രൂപ നോട്ട് സ്വീകരിക്കില്ല എന്ന് പറഞ്ഞു. ഇത് കേട്ട ഞാൻ വളരെയധികം പ്രകോപിതയായി, നോട്ടുകൾ സെപ്റ്റംബർ 30 വരെ സാധുവാണെന്ന് ഞാൻ അയാളോട് തർക്കിച്ചു. പിന്നീടാണ് കടയുടമ കാര്യം പറയുന്നത്, ‘നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്, പക്ഷേ ഈ നോട്ട് കീറിയതാണ്’ എന്ന്. അതോടുകൂടി ഞാൻ നിശബ്ദമായി അദ്ദേഹത്തിന് യുപിഐ വഴി പണം നൽകി സാധനവുമായി തിരിച്ച് വന്നു.

ഓൺലൈനിൽ ഇക്കാര്യം പോസ്റ്റിട്ടതോടെ സോഷ്യൽ മീഡിയയിൽ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ഈ പോസ്റ്റ് ഏകദേശം 26400ൽ അധികം ആളുകളാണ് കണ്ടത്. നിരവധി ഉപയോക്താക്കൾ ചിരിക്കുന്ന ഇമോജികൾ കമന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 2000 രൂപ നോട്ട് നൽകിയതിന് ഒരാളെ ഓട്ടോറിക്ഷ ഡ്രൈവർ മർദിച്ചിരുന്നതായും വാർത്തകൾ വന്നിരുന്നു. അതുപോലെ പെട്രോൾ പമ്പ് ജീവനക്കാരൻ പെട്രോൾ നിറച്ചതിന് ശേഷം ഉപഭോക്താവുമായി 2000 രൂപ നോട്ടിന്റെ പേരിൽ തർക്കമുണ്ടായതും വാർത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here