തന്‍റെ അധികാര പരിധിയിലേക്ക് കടന്ന മൃഗശാലാ ഉടമയെ കടിച്ചെടുത്ത് ഓടുന്ന സിംഹത്തിന്‍റെ വീഡിയോ വീണ്ടും വൈറല്‍ !

0
326

നുഷ്യന്‍റെ കാഴ്ചകളെ അതിശയിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലാകും. എന്നാല്‍ കുറച്ച് കഴിഞ്ഞ് ഇവ വിസ്മൃതിയിലേക്ക് നീങ്ങും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ വീഡിയോകളും ചിത്രങ്ങളും വീണ്ടും ആളുകളുടെ ശ്രദ്ധയിലേക്ക് കടന്നുവരികയും ആളുകളെ അതിശയിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്ന ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്.

2018-ൽ ദക്ഷിണാഫ്രിക്കയിലെ ഒരു മൃഗശാലയില്‍ നിന്നും പകര്‍ത്തപ്പെട്ടതായിരുന്നു ദൃശ്യങ്ങള്‍. വീഡിയോയില്‍ സിംഹത്തിന്‍റെ തുറന്ന കൂട്ടിനുള്ളിലേക്ക് ഒരു പ്രായം ചെന്ന മനുഷ്യന്‍ നടന്ന് പോകുന്നത് കാണാം. തൊട്ട് പിന്നാലെ സിംഹത്തെ കണ്ട് അദ്ദേഹം കൂടുന് പുറത്തിറങ്ങാന്‍ ശ്രമിക്കുമെങ്കിലും ആണ്‍ സിംഹം അദ്ദേഹത്തിന്‍റെ കോളറിന് പിടിച്ച് വലിച്ചിഴച്ച് ഒരു പൊന്തയ്ക്കിടയിലേക്ക് കൊണ്ടുപോകുന്നു.

ദക്ഷിണാഫ്രിക്കയിലെ തബാസിമ്പിയിലെ മകരേലെ പ്രിഡേറ്റർ സെന്‍ററിന്‍റെ ബ്രിട്ടീഷ് ഉടമയായ മൈക്ക് ഹോഡ്ജിനെയാണ് സിംഹം കടിച്ചെടുത്ത് ഓടിയത്. അദ്ദേഹം സിംഹത്തിന്‍റെ കൂട്ടില്‍ കടന്നതാണ് അവനെ പ്രകോപിപ്പിച്ചത്. കാട്ടിലെ രാജാക്കന്മാര്‍ എന്നറിയപ്പെടുന്ന സിംഹങ്ങള്‍ ശക്തരായ വേട്ടക്കാര്‍ കൂടിയാണ്. സിംഹത്തിന്‍റെ പിടിയില്‍പ്പെട്ടാല്‍ പിന്നെ രക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമാണ്. ഇരയോട് അവനുള്ള താത്പര്യം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ സ്വന്തം ജീവന്‍ അപകടത്തിലാകുമ്പോഴോ മാത്രമേ സിംഹത്തിന്‍റെ പിടിയില്‍ നിന്നും ഇരയ്ക്ക് രക്ഷപ്പെടാനുള്ള അവസരം ലഭിക്കൂ.

വീഡിയോയില്‍ സിംഹം വലിച്ച് ഇഴച്ച് കൊണ്ടുപോയ ഹോഡ്ജ് ഒരു പൊന്തക്കാടിന് സമീപം അനങ്ങാതെ കിടക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നതെങ്കിലും അന്ന് മൃഗശാലാ അധികൃതര്‍ക്ക് ഹോഡ്ജിനെ രക്ഷപ്പെടുത്താന്‍ പറ്റി. താടിയെല്ലിനും തോളിനും പരിക്കേറ്റ ഹോഡ്ജ് ആഴ്ചകളോളം ആശുപത്രിയില്‍ കിടന്നു. ആശുപത്രിയില്‍ ചിരിച്ച് കൊണ്ട് കിടക്കുന്ന ഹോഡ്ജിന്‍റെ ചിത്രങ്ങളും അന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘സിംഹത്തിന്‍റെ കൂട്ടില്‍ അതിനെ അസ്വസ്ഥമാക്കുന്ന എന്തോ ഗന്ധം ഉണ്ടായിരുന്നെന്നും അത് പരിശോധിക്കാന്‍ പോയപ്പോഴാണ് ഹോഡ്ജ് അക്രമിക്കപ്പെട്ടതെന്നും’ പിന്നീട് മൃഗശാലാ അധികൃതര്‍ ദി സണ്ണിനോട് പറഞ്ഞിരുന്നു. ‘ ബാക്ക് അപ്പ് ഇല്ലാതെ വളരെ സുഖകരമായി നടക്കുന്നു. തോക്കില്ല ആരാണ് അത് ചെയ്യുന്നത്?’ വീഡിയോയ്ക്ക് താഴെ ഇപ്പോഴും കുറിപ്പുകള്‍ക്ക് കുറവില്ല. ഇതിനകം ഒരു ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here