‘കള്ളപ്പണം വെളുപ്പിക്കുന്നു’; ഊരാളുങ്കല്‍ കേരളത്തിലെ അദാനിയെന്ന് കെ.എം ഷാജി

0
168

കണ്ണൂര്‍: കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ഷാജി ആരോപിച്ചു. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്ലസ് ടു കോഴ കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കി. തുടര്‍ന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കെ.എം ഷാജിക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരായ അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് നേരത്തെ ഷാജി ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പിണറായിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട് ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചു. ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ഷാജി വെല്ലുവിളിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here