‘ഏക ഉപമുഖ്യമന്ത്രി, രണ്ട് സുപ്രധാനവകുപ്പുകൾ സ്വയം തീരുമാനിക്കാം’; ഡി.കെക്ക് വഴങ്ങി കോൺഗ്രസ് നേതൃത്വം

0
238

ന്യൂഡൽഹി: ഡി.കെ ശിവകുമാറിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങി കോൺഗ്രസ് നേതൃത്വം. ഡി.കെ ശിവകുമാർ മാത്രമാകും ഉപമുഖ്യമന്ത്രി പദവിയിലിരിക്കുക. ആറ് വകുപ്പുകളിൽ രണ്ട് സുപ്രധാനവകുപ്പുകൾ ഡികെ ശിവകുമാറിന് തന്നെ തീരുമാനിക്കാമെന്നും നേതൃത്വം അറിയിച്ചു.ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് സിദ്ധരാമയെയും ഡികെ ശിവകുമാറും മാത്രമാകും.

അഞ്ചാം ദിവസത്തിലേക്ക് നീണ്ട സമവായ ചർച്ചകൾ വ്യാഴാഴ്ച പുലർച്ചെയോടെയാണ് ലക്ഷ്യം കണ്ടത്. പ്രതീക്ഷിച്ചിരുന്ന പോലെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ തയാറായതോടെ ചർച്ചകൾ വിജയം കണ്ടു.രാഹുൽ ഗാന്ധിയെ ഇന്നലെ കണ്ടിറങ്ങിയ സിദ്ധരാമയ്യയുടെ സംഘം വിജയചിഹ്നം ഉയർത്തികാട്ടിയതും കർണാടകയിൽ ആഘോഷം തുടങ്ങിയിരുന്നു. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും പിന്നീട് ഡികെ ശിവകുമാറും മുഖ്യമന്ത്രി എന്നതായിരുന്നു തീരുമാനം.മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായി.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ആസൂത്രണം ചെയ്ത സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചത്. വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ തനിക്കു ഒരു പ്രാധാന്യവും നൽകാതെ സിദ്ധരാമയ്യയെ ഏകപക്ഷീയമായി ഉയർത്തി കാട്ടിയ നടപടിയാണ് ശിവകുമാറിനെ ചൊടിപ്പിച്ചത്.പുറത്ത് വരുന്ന വാർത്തകൾ ശരിയല്ലെന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു.

പാതിരാത്രിയോടെ ചർച്ചയുടെ ഒടുവിലത്തെ ഘട്ടം ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയോടും കർണാടക ത്തിന്റെ ചുമതലയുള്ള രൺധീപ് സുർജെവാലയോടും ഡികെ പൊട്ടിത്തെറിച്ചു. അനുകൂലിക്കുന്ന എം എൽ എ മാരുടെ യോഗം സഹോദരനായ ഡികെ സുരേഷ് എംപിയുടെ വസതിയിൽ വിളിച്ചു ചേർത്തു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലായ സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സിദ്ധാരമായ്യയെ വസതിയിലേക്ക് വിളിച്ചു വരുത്തി.ഡികെ യുടെ നേതൃപ്രഭാവത്തിന് പരുക്കേൽക്കുന്ന നടപടി ഒരു ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നു അറിയിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രി,ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി എന്നനിലയിലാണ് ഹൈക്കമാൻഡ് തീരുമാനമെന്ന് ഇരു നേതാക്കളെയും അറിയിച്ചു.രണ്ടാം ടെമിലെ ഡികെയെ മുഖ്യമന്ത്രിയാക്കുമെങ്കിലും ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കില്ല. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ചേരുന്ന എം.എൽ.എ മാരുടെ യോഗത്തിൽ ഔദ്യോഗികമായി തീരുമാനം അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here