ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

0
218

അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടില്‍ എലി വിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കടുത്ത സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവും പ്രവീണും കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു വിവാഹിതരായത്. ഇവര്‍ തമ്മില്‍ വേര്‍പിരിയുന്നു എന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ ശക്തമായ സൈബര്‍ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത് പ്രവീണിനെ മാനസികമായി തളര്‍ത്തി. തങ്ങള്‍ക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച് പ്രവീണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. സൈബര്‍ ആക്രമണത്തിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here