ജി.പി.എസ് നോക്കി കാറോടിച്ചു, യുവതികൾ ചെന്നുവീണത് കടലില്‍ | Video

0
132

വാഷിങ്ടണ്‍: ജി.പി.എസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ ചെന്നു പതിച്ചത് കടലില്‍. യു.എസിലെ ഹവായിയിലാണ് കാറുമായി വിനോദസഞ്ചാരികളായ യുവതികൾ കടലില്‍ വീണത്. ഒടുവില്‍ രക്ഷാപ്രവർത്തകർ ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയായിരുന്നു. പ്രദേശവാസി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഹവായിയിലെ ഒരു ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും. ജി.പി.എസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതോടെ കാറ് കടലിലേക്ക് വീഴുകയായിരുന്നു. മുങ്ങി തുടങ്ങിയ വാഹനം സമീപത്തുണ്ടായിരുന്നവര്‍ കയര്‍ കെട്ടി ഉയർത്തിനിര്‍ത്തി. ശേഷം കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു.

ഇവര്‍ സഹോദരിമാരാണെന്നാണ് വിവരം. കടലില്‍ വീണിട്ടും ഇരുവരും പരിഭ്രാന്തരായില്ലെന്നും കാര്‍ കടലില്‍ വീണതും മുങ്ങിയതുമൊക്കെ ചിരിയോടെ ആസ്വദിക്കുകയായിരുന്നു എന്നുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here