സത്യസന്ധമായി പറയാമല്ലോ ഞങ്ങൾ സെമി ഫൈനല്‍ കളിക്കാൻ യോഗ്യരല്ല, അത്ര മികച്ച ടീം ആയിരുന്നില്ല ഞങ്ങൾ; ഫാഫ് പറയുന്നത് ഇങ്ങനെ

0
176

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ഈ സീസണിലെ ഐപിഎല്ലിലെ തന്റെ ടീമിന്റെ പ്രകടനത്തെ വിലയിരുത്തിയിരിക്കുകയാണ്. “മത്സരത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നില്ല” എന്നും “സെമി ഫൈനലിൽ എത്താൻ അർഹതയില്ല” എന്നും പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ഗംഭീര സെഞ്ച്വറി ആർ‌സി‌ബിയെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 എന്ന സ്‌കോറിലെത്തിച്ചതിന് ശേഷം, ഗിൽ മഹാരാജാവിന് മുന്നിൽ പട്ടാഭിഷേകം നടത്തുക ആയിരുന്നു. പുറത്താകാതെ 104 റൺസുമായി, അദ്ദേഹം ഒറ്റയ്ക്ക് ജിടിയെ ആറ് വിക്കറ്റിന്റെ ശ്രദ്ധേയമായ വിജയത്തിലേക്ക് നയിച്ചു. ആർപ്പുവിളിക്കുന്ന ആർ.സി. ബി ആരാധകർക്ക് മുന്നിൽ എല്ലാ അർത്ഥത്തിലും താണ്ഡവം തന്നെ നടത്തി അവരെ നിശ്ശബ്ദരാക്കുക ആയിരുന്നു.

ആർ‌സി‌ബിയെ സംബന്ധിച്ച് കന്നി ഐ.പി.എൽ ട്രോഫി സ്വന്തമാക്കാൻ ഇറങ്ങിയ അവർക്ക് ഇത്തവണയും അത് സാധിച്ചില്ല. അതുമായി ബന്ധപ്പെട്ട സവിധത്തിൽ ഫാഫ് പറയുന്നത് ഇങ്ങനെ:

“ഞങ്ങളുടെ സീസൺ ഇങ്ങനെ അവസാനിച്ചതിൽ ഞാൻ വളരെ നിരാശനാണ്. ഞങ്ങൾ സ്വയം സൂക്ഷ്മമായി നോക്കുകയാണെങ്കിൽ, സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നല്ല ഞങ്ങൾ എന്ന് പറയാൻ ഞങ്ങൾ സത്യസന്ധത പുലർത്തും,” ഡു പ്ലെസിസ് പറഞ്ഞു.

“സീസണിലുടനീളം ചില മികച്ച പ്രകടനങ്ങൾ ഉണ്ടായത് ഞങ്ങൾ ഭാഗ്യവാന്മാരായിരുന്നു, എന്നാൽ മൊത്തത്തിൽ (ഒപ്പം) ഒരു ടീം എന്ന നിലയിൽ, സെമി ഫൈനലിൽ എത്താൻ ഞങ്ങൾ യോഗ്യരായിരിക്കില്ല. സ്ഥിരത പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല,” തിങ്കളാഴ്ച ആർസിബി പോസ്റ്റ് ചെയ്ത മത്സരാനന്തര വീഡിയോയിൽ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here