ആസ്വദിച്ച് കഴിച്ച ചോക്ലേറ്റ് ബാറിൽ നിന്നും യുവതിക്ക് കിട്ടിയത്…

0
258

ഭക്ഷണത്തെ കുറിച്ചുള്ള പരാതികളും പലരും ഫോട്ടോയോ വീഡിയോയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആസ്വദിച്ച് കഴിച്ച തന്‍റെ ചോക്ലേറ്റ് ബാറിൽ നിന്നും യുവതിക്ക് കിട്ടിയത്. ജീവനുള്ള ഒരു പുഴുവിനെയാണ്. ചോക്ലേറ്റ് ബാറിനുള്ളില്‍ നിന്ന് പുഴു ഇഴയുന്നത് വ്യക്തമായി വീഡിയോയില്‍ കാണാം.  ക്രാബോലിറ്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മെയ് അഞ്ചിനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാതി കഴിച്ച ചോക്ലേറ്റുമായി നിൽക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോയുടെ തുടങ്ങുന്നത്. പെട്ടെന്ന്, ചോക്ലേറ്റ് ബാറിൽ നിന്ന് ഒരു പുഴു ഇഴയുന്നതും കാണാം. പകുതി കഴിച്ചപ്പോഴാണ് യുവതി ഇത് കാണുന്നത്. ചോക്ലേറ്റിന്‍റെ നിറവുമായി സാമ്യമുള്ളതിനാൽ യുവതിക്ക് ആദ്യം പുഴുവിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here