വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; സഹപാഠിക്കെതിരെ കേസ്

0
432

കുമ്പള: വയറുവേദയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടിയ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിരേഖപ്പെടുത്തി. തുടര്‍ന്ന് ഉഡുപ്പി സ്വദേശിയായ സഹപാഠിക്കെതിരെ കുമ്പള പൊലീസ് പോക്‌സോ നിയമ പ്രകാരം കേസുടുത്തു. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here