ദി കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
257

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ദി കേരള സ്റ്റോറി സംവിധായകൻ തന്‍റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read:40 കിമി മൈലേജുമായി സ്വിഫ്റ്റ് ആദ്യം, പിന്നാലെ ഡിസയര്‍; മാരുതിയുടെ മാജിക്ക് ഉടൻ റോഡുകളിലേക്ക്!

“നിർജ്ജലീകരണവും അണുബാധയും കാരണം കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യനില നിയന്ത്രണത്തിലാണ്. ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഞാൻ ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്” – ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച സുദീപ്തോ സെൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here