ഇന്‍സ്റ്റഗ്രാം മോഡല്‍ ഇനി വേറെ ലെവല്‍!, ക്രിയേറ്റര്‍മാരും ഫാന്‍സും ഫ്രണ്ട്സും തമ്മിലുള്ള ബന്ധം ദൃഢമാക്കും; വാട്സ് ആപ്പിനെ പൂട്ടാന്‍ ട്വിറ്ററും; മാറാനൊരുങ്ങി ടെക് ലോകം

0
136

ട്വിറ്ററിന്റെ സമാന സേവനങ്ങളുമായ് ഇന്‍സ്റ്റഗ്രാം വരുന്നെന്ന തരത്തിലുള്ള വാദങ്ങള്‍ കുറച്ചു നാളുകളായി പുറത്തു വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തു വന്നതോടെ വാദങ്ങള്‍ ബലപ്പെട്ടു വരികയാണ്. ട്വിറ്ററിന്റെ ഫീച്ചറുകളോട് കൂടി ഇന്‍സ്റ്റാഗ്രാമിന്റെ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് മെറ്റാ കമ്പനി പുതിയ ആപ്പ് പുറത്തിറക്കുനൊരുങ്ങുകയാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന.

ഈ ആപ്പില്‍ ഇടുന്ന പോസ്റ്റിന് വരുന്ന കമന്റുകള്‍ താഴെ താഴെയായി കോര്‍ത്തിടാന്‍ സാധിക്കുമെന്നും, 500 അക്ഷരങ്ങള്‍ വരെയുള്ള പോസ്റ്റുകള്‍ പുതിയ ആപ്പില്‍ പോസ്‌ററ് ചെയ്യാന്‍ കഴിയുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ടെക്‌സ്റ്റിനൊപ്പം ചിത്രങ്ങളും വീഡിയോകളും ലിങ്കുകളും പങ്കുവെക്കാന്‍ ഈ ആപ്പിലൂടെ കഴിയും.  ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ വരുന്നതോടെ ക്രിയേറ്റര്‍മാരും ഫാന്‍സും ഫ്രണ്ട്‌സും തമ്മിലുള്ള തമ്മിലുള്ള ബന്ധം കൂട്ടാന്‍ സാധിക്കുമെന്ന് ഇന്‍സ്റ്റഗ്രാം പറയുന്നു.

എന്നാല്‍ ട്വിറ്ററിനെതിരെ കൊണ്ടുവന്ന മറ്റ് ആപ്പുകളെ പോലെ പരാജയപ്പെട്ടുപോകാതെ, ഇന്‍സ്റ്റഗ്രാമിന് തങ്ങളുടെ 235 കോടി ഉപയോക്താക്കളില്‍ സ്വാധീനം ഉണ്ടാക്കി വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ജൂണില്‍ പുതിയ ആപ്പ് പുറത്തിറങ്ങുമെന്നാണ് സൂചന.

അതേസമയം വാട്‌സ് ആപ്പിനെപ്പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. നേരിട്ട് വോയിസ് അയയ്ക്കാനും വീഡിയോ കോളുകള്‍ ചെയ്യാനുമുള്ള അവസരങ്ങള്‍ ട്വിറ്ററില്‍ ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത്തരത്തില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രപ്റ്റഡ് സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ അത് അവര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ. കൈമാറുന്ന സന്ദേശങ്ങള്‍ ഗവണ്‍മെന്റിനോ, നിയമപാലകര്‍ക്കോ, ഹാക്കര്‍മാര്‍ക്കോ കാണാന്‍ സാധിക്കാത്ത രീതിയില്‍ ട്വിറ്ററിനെ പരിഷ്‌ക്കരിക്കാനാണ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here