വീണ്ടും അപകടം; ഡിവൈഡര്‍ കമ്പിയിലിടിച്ച കാര്‍ പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു

0
184

കുമ്പള: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ദേശീയപാതാ നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിലെ ഇരുമ്പ് കമ്പിയില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് കമ്പികളുടെ മുകളില്‍ കൂടി പറന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് മറിയുകയായിരുന്നു. പത്ത് ദിവസത്തിനിടെ ഡിവൈഡറിലിടിച്ചുള്ള പത്തോളം അപകടങ്ങളാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here