15 പേർക്ക് ബോട്ട് സവാരിക്ക് 300 രൂപ; വാഗ്ദാനത്തിൽ കുടുംബാംഗങ്ങൾ വീണുപോയി, നീതി ലഭിക്കണമെന്ന് 11 പേർ മരിച്ച വീട്ടിലെ ഗൃഹനാഥൻ

0
202

താനൂർ ബോട്ടപകടത്തിൽ മരിച്ച കുടുംബാഗംങ്ങൾക്ക് നീതി ലഭിക്കണമെന്ന് 11 പേർ മരിച്ച വീട്ടിലെ ഗൃഹനാഥൻ സെയ്തലവി. 15 പേർക്ക് ബോട്ടിൽ കയറാൻ 1500 രൂപയെങ്കിലും ആകും എന്നാൽ വെറും 300 രൂപ മാത്രമ മതിയെന്ന വാഗ്ദാനത്തിൽ തന്റെ കുടുംബം വീണു പോയെന്നാണ് സെയ്തലവി പറയുന്നത്. പരമാവധി യാത്രക്കാരെ കുത്തിനിറയ്ക്കാനായിരുന്നു ബോട്ടുകാർ ഈ തന്ത്രം പ്രയോഗിച്ചത്. കേസിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ പേരെയും പിടികൂടിയാൽ മാത്രമേ കുടുംബത്തിന് നീതി ലഭിക്കൂ എന്നും സെയ്തലവി പ്രമുഖ മാധ്യമത്തിനു നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

‘ജീവനക്കാർ നിർബന്ധിച്ചാണ് കുടുംബാഗംഗങ്ങളെ ബോട്ടിൽ കയറ്റിയത്. പോകരുതെന്ന് താനും ബന്ധുക്കളും പറഞ്ഞിരുന്നു. കുടുങ്ങിപ്പോയ ഒരു കുഞ്ഞിനെ പോലും രക്ഷിക്കാൻ ജീവനക്കാർ തയ്യാറായില്ല. നാളെ മറ്റൊരു കുടുംബത്തിന് ഈ ഗതി വരരുത്. നാസറിന് സഹായം ചെയ്ത ഉദ്യോഗസ്ഥർ അടക്കം എല്ലാവരെയും പിടികൂടിയാലേ നീതി ലഭിക്കൂ.” സെയ്തലവി പറഞ്ഞു.

താനൂർ ബോട്ട് അപകടത്തിൽ വിവിധ വകുപ്പുകളുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചകളുണ്ടായതായി കണ്ടെത്തിയിരുന്നു. അനുവദനീയമല്ലാത്ത രീതിയിൽ ബോട്ടിന് രൂപമാറ്റം വരുത്തിയതു മുതൽ ക്രമക്കേടുകൾ ഉണ്ട്. ദുരന്തം അന്വേഷിക്കാൻ സർക്കാർ മൂന്നംഗ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here