ഇന്നു മുതൽ വേനൽ മഴ കുറയും; ചൂട് ഉയരാൻ സാദ്ധ്യത

0
120

സംസ്ഥാനത്ത് ലഭിച്ചിരുന്ന വേനൽ മഴയുടെ അളവിൽ ഇന്നു മുതൽ കുറവ് അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇതോടെ ചൂട് കൂടുവാനും സാധ്യതയുണ്ട്.

ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല. എങ്കിലും ന്യൂനമർദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച കേരളത്തിൽ വീണ്ടും മഴ സജീവമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here