വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരില്‍ കല്ലേറ്; ചില്ല് തകര്‍ന്നു

0
183

മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. ആക്രമണത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. തിരുനാവായക്കും തീരൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15 ഓടെയാണ് സംഭവം.

ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട സര്‍വീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്.ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വന്ദേഭാരതിന്റെ കന്നിയാത്ര തൊട്ടടുത്ത ദിവസമാണ് ആരംഭിച്ചത്.  ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കന്നിയാത്ര പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here