സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ ആറ് സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

0
247

റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴ് പേർ മരിച്ചു. ത്വാഇഫിനേയും അൽബാഹയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച്​​ ദാരുണമായ അപകടമുണ്ടായത്. ഒരു വാഹനത്തിലെ ഡ്രൈവറാണ്​ മരിച്ചത്. നാല് വയസുള്ള ഒരു കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മരണപ്പെട്ട ആറ് സഹോദരങ്ങളോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരന്മാരും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മദീനയിൽ നിന്ന്​ അൽബാഹയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന്​ മരിച്ചയാളുടെ സഹോദരൻ മുഹമ്മദ് സാലിം അൽ ഗാംദി പ്രാദേശിക മാധ്യമങ്ങളോട്​ പറഞ്ഞു. അൽബാഹയേയും ത്വാഇയിഫിനേയും ബന്ധിപ്പിക്കുന്ന റോഡിൽ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഒരു സഹോദരിയും അഞ്ച്​ സഹോദരങ്ങളുമായി ആറ് പേരാണ് മരിച്ചു. മൂത്തയാൾക്ക് പതിനേഴു വയസ്സും ഇളയവന് രണ്ടര വയസ്സുമാണ്. പിതാവും മാതാവും രണ്ട് പെൺമക്കളും ഒരു മകനും ത്വാഇഫിലെ കിങ്​ ഫൈസൽ സ്‍പെഷ്യലിസ്റ്റ് ആശുപത്രി, കിങ് അബ്‍ദുൽ അസീസ് സ്‍പെഷ്യലിസ്റ്റ് ആശുപത്രി, പ്രിൻസ് സുൽത്താൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ആറ് പേരെയും ത്വാഇഫിൽ ഖബറടക്കിയതായും മുഹമ്മദ് സാലിം അൽഗാംദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here