മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍: മാതാവും സഹായികളും അറസ്റ്റില്‍

0
121

മേലാറ്റൂര്‍: മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാവും സഹായികളും അറസ്റ്റില്‍.

പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍ നഫീസ (48), അയല്‍വാസിയും സുഹൃത്തുമായ മുള്ള്യാകുര്‍ശ്ശി വലിയപറമ്പിലെ കീഴുവീട്ടില്‍ മെഹബൂബ് (58), ക്വട്ടേഷന്‍സംഘാംഗങ്ങളായ തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈന്‍ (39), കൂട്ടാളിയായ അബ്ദുള്‍നാസര്‍ (പൂച്ച നാസര്‍-32 ) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ്സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

നഫീസയ്ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പം മകന്‍ ചോദ്യംചെയ്തതിലുള്ള വിരോധമാണ് ക്വട്ടേഷന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നഫീസയുടെ വീടിന് അര കിലോമീറ്റര്‍ മാറി വാടക ക്വാര്‍ട്ടേഴ്സിലാണ് മകന്‍ മുഹമ്മദ് ഷഫീഖ് (25) താമസിക്കുന്നത്.

അവിടെ മുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ അജ്ഞാതസംഘം പെട്രോള്‍ ഒഴിച്ച് തീയിട്ട്് കത്തിച്ചു എന്നായിരുന്നു കേസ്.

സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാണ് മാതാവിനുള്ള പങ്ക് തെളിഞ്ഞത്.

എസ്.ഐ. അജിത്ത്കുമാര്‍, എ.എസ്.ഐ.മാരായ ജോര്‍ജ് കുര്യന്‍, വിശ്വംഭരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേന്ദ്ര ബാബു, ജോര്‍ജ് സെബാസ്റ്റ്യന്‍, ഷംസുദ്ദീന്‍, ഷിജു, സിന്ധു, സെലീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here