നെഞ്ചോ‌ട് ചേർത്ത് ഫുട്ബോളും ജഴ്സിയും; വിജയമാഘോഷിക്കാൻ കാത്തുനിൽക്കാതെ സാരം​ഗ് ‌യാത്രയായി

0
157

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിലെ ഉന്നത വിജയം ആഘോഷിക്കും മുമ്പേ സാരം​ഗ് ലോകത്തോട് വിടചൊല്ലി. റിസൽട്ട് പുറത്ത് വരുമ്പോൾ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച സാരംഗ് പക്ഷേ ആ വിജയം ആഘോഷിക്കാൻ നമുക്കൊപ്പം ഇല്ല. 122913 എന്ന രജിസ്ട്രേഷൻ നമ്പറിൻ്റെ  റിസൽട്ട് പുറത്ത് വരുമ്പോൾ സാരംഗിൻ്റെ ഭൗതിക ശരീരം അഗ്നിയിൽ ലയിച്ചിരുന്നു. ആലംകോട് വഞ്ചിയൂർ നികുഞ്ചം ഹൗസിൽ ബിനേഷ് കുമാർ, രജനി ദമ്പതികളുടെ മകൻ സാരംഗ് ബി. ആർ എന്ന 16 വയസുകാരൻ ലോകത്തോട് വിടപറയുമ്പോൾ ആറു പേർക്ക് പുതുജീവനേകിയാണ് മടങ്ങുന്നത്. ഫുട്ബോളിനെ അതിയായി സ്നേഹിച്ചിരുന്ന സാരംഗിനെ അവസാന യാത്രയിലും ജേഴ്സി അണിഞ്ഞാണ് ഉറ്റവർ യാത്രയാക്കിയത്. നെഞ്ചോട് ചേർത്ത് അവൻ്റെ ഫുട്ബോളും ഉണ്ടായിരുന്നു.

കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ വേദനയിലാഴ്ത്തിയ ദാരുണമായ അപകടം നടക്കുന്നത്. അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here