സീതാംഗോളി: കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികത്തേടുനുബന്ധിച്ച് കാസർഗോട് ജില്ലയിലെ പന്ത്രണ്ടോളം കന്നഡ മേഘലയിൽ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകർക്കായി “കന്നഡ കുടുംബശ്രീ” പദ്ധതിയുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ പരിപാടിയുടെ ഉദ്‌ഘാടനം പുത്തിഗെ പഞ്ചായത്തിലാണ് നേരത്തെ നിശ്ച്ചയിച്ചിരുന്നത്. എന്നാൽ പുത്തിഗെ പഞ്ചായത്തിന്റെ സീതാംഗോളി ടൗണിലടക്കം പ്രധാനപ്പെട്ട പല സ്ഥലങ്ങളിലും കുന്ന് കൂടിയ മാലിന്യക്കൂമ്പാരം മന്ത്രിയുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടി തൊട്ടടുത്ത യുഡിഎഫ് ഭരിക്കുന്ന ബദിയടുക്ക പഞ്ചായത്തിലേക്ക് മാറ്റിയതായി ആക്ഷേപം.
നേരെത്തെ സീതാംഗോളി ടൗണിലുള്ള ഒരു ഓഡിറ്റോറിയം പരിപാടിക്കായി പഞ്ചായത്ത് ഭാരസമിതി ബുക്ക് ചെയ്യുകയും പരിപാടിക്ക് മുന്നോടിയായി നേരെത്തെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ജെ സി .ബി. ഉപയോഗിച്ച് മാലിന്യം മണ്ണിട്ട് പലയിടത്തും മൂടിയിരുന്നു. ഇവിടങ്ങളിൽ രൂക്ഷമായ ഗന്ധം മൂലം നാട്ടുകാരുടെ എതിർപ്പുമുയർന്നതിനെ തുടർന്ന് സീതാംഗോളി ടൗണിലേതടക്കം മാലിന്യം പൂർണ്ണമായും നീക്കാനായിട്ടില്ല. ഇതോടെ സീതാംഗോളി ടൗണിലെത്തുന്നതിന് മുൻപ് കിൻഫ്രയ്ക്കടുത്തുള്ള ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ മറ്റൊരു ഓഡിറ്റോറിയത്തിലേക്ക് പരിപാടി മാറ്റുകയായിരുന്നു.
ഇവിടെ നടന്ന ഉദ്‌ഘാടന പ്രസംഗത്തിൽ മന്ത്രി മംഗൽപാടിയിലേയും കാസറഗോഡ് മുൻസിപ്പാലിറ്റിയിലെയുമടക്കമുക്ക മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ മാലിന്യകാര്യത്തിൽ വിമർശിച്ചപ്പോൾ പരിപാടി സംഘടിപ്പിച്ച പുത്തിഗെ പഞ്ചായത്ത് ഭരണ സമിതി നല്ല പിള്ള ചമഞ്ഞതായി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ.ക്കെ. മുഹമ്മദ് കുഞ്ഞി പറഞ്ഞു. പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കുന്ന് കൂടിയ മാലിന്യങ്ങൾ മഴക്കാലത്തിന് മുൻപ് നീക്കിയില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.