പൊതുസ്ഥലത്ത് മാലിന്യം കണ്ടാൽ ഉടന്‍ ചിത്രമെടുത്ത് അറിയിക്കാം; സംവിധാനം ഒരുക്കി സര്‍ക്കാര്‍

0
287

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ മാലിന്യ നിക്ഷേപം രൂക്ഷമാകുകയാണ്. പൊതു ഇടങ്ങളിൽ സ്ഥിരമായി മാലിന്യം തള്ളുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉടന്‍ തന്നെ പരാതി നല്‍കാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി.

https://warroom.lsgkerala.gov.in/garbage എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ഫോം തുറന്നുവരും, ഇതില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, മാലിന്യം തള്ളിയ സ്ഥലം, മാലിന്യം തള്ളിയ സ്ഥലത്തിന്റെ ചിത്രം അപ്ലോഡ് ചെയ്യാനുള്ള സംവിധാനം എന്നിവയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ നല്‍കി സമർപ്പിക്കുന്നതോടെ പരാതി ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here