‘പ്രവീണിനെ പങ്കാളി പതിവായി കെട്ടിയിട്ട് വായിൽ തുണി തിരുകി മർദ്ദിച്ചിരുന്നു’; ആരോപണവുമായി കുടുംബം

0
295

പാലക്കാട്: വിഷം കഴിച്ച് ജീവനൊടുക്കിയ പ്രവീൺ നാഥിന്റെ മരണത്തിൽ ആരോപണവുമായി കുടുംബം. പങ്കാളി പ്രവീണിനെ പതിവായി മർദിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ‘കെട്ടിയിട്ട് വായിൽ തുണി തിരുകി മർദ്ദിച്ചതായി പ്രവീൺ ബന്ധുക്കളോട് പറഞ്ഞിരുന്നു. കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സോഷ്യൽ ബുള്ളിങ്ങിന്റെ പേരിലല്ല പ്രവീൺ ജീവനൊടുക്കിയത്’. പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു.

മെയ് നാലിനാണ് ട്രാൻസ്മെൻ പ്രവീൺ നാഥിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുന്നത്. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവെച്ച് വിഷം കഴിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പാലക്കാട് നെൻമാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാൻസ്വുമൺ റിഷാന ഐശുവാണ് പ്രവീണിന്റെ പങ്കാളി. കഴിഞ്ഞ പ്രണയദിനത്തിലാണ് ഇരുവരും വിവാഹിതരായത്. അതിനിടെ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷു ജീവനൊടുക്കാൻ ശ്രമിച്ചു. വിഷം കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here