എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരുന്ന് വിവാഹ റീല്‍ ഷൂട്ട്; വീഡിയോ വൈറല്‍, പിന്നാലെ പിഴയിട്ട് പോലീസും

0
243

വാഹനങ്ങളുമായി ബന്ധപ്പെട്ട റീലുകള്‍ ഏറെ നമ്മള്‍ കണ്ടിട്ടുണ്ട്. അടുത്തിടെ ആന്ധ്രയില്‍ നിന്നും വൈറലായ തമിഴ്നാട്ടില്‍ വച്ച ഷൂട്ട് ചെയ്ത,  ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് രണ്ട് യുവതികള്‍ ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന്  പിന്നാലെ പോലീസ് ഇവരെ അന്വേഷിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അത് പോലെന്നെ സ്റ്റണ്ട് വീഡിയോകള്‍ ഷൂട്ട് ചെയ്ത പല വീഡിയോകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നേരെയും പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയുമായി എത്തിയതും വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിവാഹ റീല്‍ വീഡിയോയ്ക്ക് എതിരെ നടപടിയുമായി പോലീസ് എത്തിയതായി വാര്‍ത്ത വരുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്ന് വിവാഹ ആഘോഷത്തിനിടെ ചിത്രീകരിക്കപ്പെട്ട ഒരു റീല്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു. റീലിനായി ഷൂട്ട് ചെയ്യപ്പെട്ട വീഡിയോ sachkadwahai എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു യുവതി, വിവാഹ വസ്ത്രത്തില്‍ എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരിക്കുകയും വാഹനം തിരക്കേറിയ റോഡിലൂടെ പതുക്കെ സഞ്ചരിക്കുകയും ചെയ്യുന്നതാണ്. ‘വധു റീലിന് വേണ്ടി കാറിന്‍റെ ബോണറ്റില്‍ കയറി യാത്ര ചെയ്തു. 15,500 രൂപ ഫൈന്‍ അടപ്പിച്ച് യുപി പോലീസ്’ എന്ന് വീഡിയോയില്‍ എഴുതിയിട്ടുണ്ട്.

രസകരമായ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ചിലര്‍ കുറിച്ചിരിതക്കുന്നത്. ഇത് തെറ്റായ വഴിയാണ്. നിങ്ങളെന്തിനാണ് തിരക്കുള്ള റോഡില്‍ ഇത് ചെയ്യുന്നത്. പോയി നിങ്ങളുടെ വീട്ടില്‍ വച്ച ഡ്രൈവ് ചെയ്യു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ’ വീഡിയോയ്ക്ക് താഴെ ഒരാള്‍ എഴുതി. എന്നാല്‍ അവരല്ല റീല്‍ ചെയ്തതെന്നും പാര്‍ലറുകാര്‍ അവരുടെ പ്രമോഷന് വേണ്ടി ചെയ്തതാണെന്നും വേറൊരാള്‍ എഴുതി.

 

LEAVE A REPLY

Please enter your comment!
Please enter your name here