ബി.ജെ.പി സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി; ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുന്നില്‍ എം.എല്‍.എമാര്‍; നിവേദനം കൈമാറി

0
209

മണിപ്പൂര്‍ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ അറിയിച്ച് എംഎല്‍എമാര്‍. ആഴ്ചകളായി തുടരുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എമാര്‍ ഇങ്ങനൊരു നിവേദനം ആഭ്യന്തരമന്ത്രിക്ക് നല്‍കിയത്. ചിന്‍ കൂകി മിസോ സോമി ഹമര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള 10 എല്‍എല്‍എ മാരാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

മയ് 3 ന് കലാപം പൊട്ടിപ്പുറപ്പെട്ടതോടെ താഴ്വാരത്ത് തങ്ങളുടെ സമുദായക്കാരായ ജനങ്ങള്‍ക്ക് അധികകാലം ഇനി ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഏഴ് ബിജെപി എംഎല്‍എ മാരും കൂകി പീപ്പിള്‍സ് അലയന്‍സിലെ രണ്ട് എംഎല്‍എമാരും ഒരു സ്വതന്ത്രനുമായിരുന്നു കലാപവുമായ ബന്ധപ്പെട്ട വിവരങ്ങള്‍ അമിത്ഷായെ അറിയിച്ചത്. ഇതിനൊപ്പം തങ്ങളുടെ സമുദായങ്ങള്‍ക്ക് വെവ്വേറെ ഭരണസംവിധാനം വേണമെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. മണിപ്പൂര്‍ സര്‍ക്കാരിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടമായെന്നും സുരക്ഷിതമായി താഴ്വാരത്ത് അധികകാലം കഴിയാനാകില്ലെന്നും മൂന്നു പേജുകള്‍ വരുന്ന നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്.

സംസ്ഥാനം അശാന്തമായി നീങ്ങിയിട്ടും ഒരു കേന്ദ്രമന്ത്രിമാര്‍ പോലും അവിടെ സന്ദര്‍ശനത്തിന് എത്തിയില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മെയ്ത്തി സമുദായത്തിന്റെ ആവശ്യം മുന്‍ നിര്‍ത്തി പത്തു മലയോര ജില്ലകളില്‍ പ്രതിപക്ഷം റാലി നടത്തിയിട്ടും കേന്ദ്രമന്ത്രിസഭയില്‍ നിന്നും ഒരാള്‍ പോലും സംസ്ഥാനം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here