ഭാര്യവീട്ടിലെത്തിയപ്പോൾ അശ്ലീലം കണ്ട ഫോൺ പൊലീസ് പൊക്കി, പിടിയിലായവരിൽ ‘ഭായി’ മാരും

0
262

കാസർകോട്: കുട്ടികളുടെ അശ്ലീല വെബ്‌സൈറ്റ് തിരഞ്ഞവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ വ്യാപക പരിശോധന. അമ്പലത്തറ സ്റ്റേഷൻ പരിധിയിലെ ലാലൂർ മുട്ടുകാനത്ത് ഭാര്യ വീട്ടിലെത്തിയ ചീമേനി സ്വദേശിയുടെ ഫോൺ പിടിച്ചെടുത്തു. ബേക്കൽ സ്റ്റേഷൻ പരിധിയിലെ പെരിയ ചെർക്കപ്പാറ, വെള്ളരിക്കുണ്ട് പരിധിയിലെ പരപ്പ, മഞ്ചേശ്വരം, മുളിയടുക്കം കോയിപ്പാടി, കുമ്പള സ്റ്റേഷൻ പരിധിയിലെ പൈവളികെ, കയർകട്ട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പരപ്പ കനകപ്പള്ളിയിൽ നിന്നാണ് ഇതര സംസ്ഥാത്തെ 29കാരന്റെ ഫോൺ പിടിച്ചെടുത്തത്. ബംഗാൾ സ്വദേശിയാണ്. പലരും സൈറ്റ് ഡൗൺലോഡ് ചെയ്ത് വാട്സ്ആപ്പിൽ സൂക്ഷിച്ചതായി കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ ഫോണിന്റെ സ്റ്റോറേജിൽ ഫോണോഗ്രഫി സംബന്ധമായ വീഡിയോകളും ഗൂഗിൾ സർച്ച് ഹിസ്റ്ററിയിൽ ഫോണോഗ്രഫി ചൈൽഡ് സംബന്ധമായ ബ്രൗസ് ഹിസ്റ്ററിയും കണ്ടെത്തി. കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here