ബിഗ് ടിക്കറ്റ്: മലയാളിക്ക് ഒരു ലക്ഷം ദിര്‍ഹം, 20 പേര്‍ക്ക് 10,000 ദിര്‍ഹം വീതം

0
248

മെയ് മാസത്തിൽ ഓരോ ആഴ്ച്ചയും മൂന്നു പേര്‍ക്ക് വീതം AED 100,000 നേടാന്‍ അവസരം നൽകുകയാണ് ബിഗ് ടിക്കറ്റ്. മൂന്നാമത്തെ ആഴ്ച്ച ഇന്ത്യയിൽ നിന്നും ആഫ്രിക്കൻ രാജ്യമായ ചാഡിൽ നിന്നുമാണ് വിജയികള്‍. ഇതിന് പുറമെ 20 വിജയികള്‍ AED 10,000 വീതവും സ്വന്തമാക്കി.

ദീപക് ശശി

മലയാളിയായ 33 വയസ്സുകാരൻ ദീപക് 2017 മുതൽ അബു ദാബിയിൽ ജോലി ചെയ്യുകയാണ്. ലുലു ഹെഡ് ഓഫീസിൽ അക്കൗണ്ടന്‍റായ ദീപക് സഹപ്രവര്‍ത്തകരായ 20 പേര്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുത്തത്. അഞ്ച് വര്‍ഷമായി ഗെയിം കളിക്കാറുണ്ടെന്നാണ് ദീപക് പറയുന്നത്.

ഗര്‍നയാൽ ജിമൂനം

2015 മുതൽ യു.എ.ഇയിൽ താമസിക്കുന്ന ഗര്‍നയാല്‍ ആഫ്രിക്കയിലെ ചാഡ് എന്ന രാജ്യത്ത് നിന്നാണ്. എൻജിനീയറായ അദ്ദേഹം കഴിഞ്ഞ ആറ് വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. മെയ് മാസം ആദ്യ ആഴ്ച്ചയിലും ബിഗ് ടിക്കറ്റ് കളിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. നിരാശനായ ഗര്‍നയാല്‍ ബിഗ് ടിക്കറ്റിന് ഒരു ഇ-മെയിലും അയച്ചിരുന്നു. തുടര്‍ന്നും കളിക്കൂ എന്നായിരുന്നു ബിഗ് ടിക്കറ്റ് നൽകിയ പ്രോത്സാഹനം. ഈ ആഴ്ച്ചയിലെ ഗെയിമിൽ രണ്ട് ടിക്കറ്റ് ഗര്‍നയാല്‍ എടുത്തപ്പോള്‍ ഒന്ന് സൗജന്യമായി ലഭിച്ചു. ഈ ടിക്കറ്റിലൂടെയാണ് ഭാഗ്യം കടാക്ഷിച്ചത്.

ജോകു പ്രസാദ് രാജ് ബലി രാജ്ബഹാര്‍

മൂന്ന് കുട്ടികളുടെ പിതാവായ 36 വയസ്സുകാരന്‍ ജോകു അബു ദാബിയിൽ ഒരു നിര്‍മ്മാണത്തൊഴിലാളിയാണ്. സുഹൃത്തിനൊപ്പം ടിക്കറ്റെടുത്ത ജോകു, ഇപ്പോള്‍ ത്രില്ലിലാണ്. നാട്ടിൽ ഒരു വീട് വാങ്ങാനാണ് ജോകുവിന്‍റെ ആഗ്രഹം.

മെയ് മാസം റാഫ്ൾ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതിൽ മൂന്നു പേര്‍ക്ക് AED 100,000 വീതവും 20 പേര്‍ക്ക് AED 10,000 വീതവും നേടാം. ഇതേ ടിക്കറ്റിലൂടെ തന്നെ ഗ്രാൻഡ് പ്രൈസായ AED 20 മില്യണ്‍ നേടാനും കഴിയും. അല്ലെങ്കിൽ ജൂൺ മൂന്നിന് ക്യാഷ് പ്രൈസുകളും നേടാം. മെയ് 31 വരെ ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.

Also Read:‘മകളെ ഷിബിലി കുടുക്കി’; സിദ്ദീഖ് വധക്കേസിൽ ഫർഹാനയുടെ മാതാവ് ഫാത്തിമ

May weekly e-draw dates:

Promotion 1: 1st – 10th May & Draw Date – 11th May (Thursday)

Promotion 2: 11th – 17th May & Draw Date – 18th May (Thursday)

Promotion 3: 18th – 24th May & Draw Date – 25th May (Thursday)

Promotion 4: 25th – 31st May & Draw Date – 1st June (Thursday)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here