മൈസുരുവില്‍ കാറും ബസും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു

0
225

മൈസുരുവില്‍ കാറും ബസും കൂട്ടിയിടിച്ച് നാലു കുട്ടികളടക്കം പത്തുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കര്‍ണാടകയിലെ ബെള്ളാരിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലുണ്ടായ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെല്ലാം സംഗനക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ചാമുണ്ടി ഹില്‍ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്കു മടങ്ങാനായി റയില്‍വേ സ്റ്റേഷനിലേക്കു പോകുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ പൂർണമായി തകര്‍ന്ന് കാറിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസും ഏറെ ബുദ്ധിമുട്ടി. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും മൈസുരു കെ.ആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ ബസിലെ യാത്രക്കാരായ 20 പേരെ ടി നരസിപ്പുര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here