‘തലയുള്ളവർ ഹെൽമെറ്റ് ധരിക്കും’; എ.ഐ ക്യാമറ എടുത്ത ചിത്രം കുടുംബകലഹത്തിന് കാരണമായതിൽ എം.വി.ഡി

0
261

തിരുവനന്തപുരം: ഹെൽമറ്റ് വെക്കാതെ സ്‌കൂട്ടറിൽ സ്ത്രീയോടൊപ്പം പോയത് കുടുംബ കലഹത്തിന് കാരണമായതിൽ ട്രോളുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്. തലയുള്ളവർ ഹെൽമെറ്റ് ധരിക്കും എന്ന ക്യാപ്ഷനോടെയാണ് ഇത് സംബന്ധിച്ച വാർത്തയുടെ പേപ്പർ കട്ടിങ് എം.വി.ഡി ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.

ഹെൽമെറ്റ് ധരിക്കാതെ സ്ത്രീയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവാവാണ് കുരുക്കിലായത്. ഇവർ ഹെൽമെറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയിൽ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ഭാര്യയുടെ ഫോണിലേക്ക് സന്ദേശമായി എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here