ഹെൽമറ്റില്ലാതെ ‘പിക് അപ് വാൻ’ ഓടിച്ചു, യുവാവിനോട് പിഴയടക്കാൻ നോട്ടീസയച്ച് എംവിഡി!

0
183

തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പിക് അപ്പ് വാനിന് പിഴചുമത്തുമോ? ഇല്ലാ എന്നായിരിക്കും മറുപടി. എന്നാൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് കിട്ടി മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിചിത്ര നോട്ടീസ്. ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമാണ് പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെലാൻ നോട്ടീസ് അയച്ചത്. അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ബഷീറിന്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങൽ ഓഫീസിൽ നിന്ന് സന്ദേശമെത്തിയത്.  500 രൂപ പിഴ ഒടുക്കണമെന്നായിരുന്നു നിര്‍ദേശം.

ലിങ്ക് തുറന്ന് വാഹന നമ്പര്‍ പരിശോധിച്ചപ്പോഴാണ് KL02BD5318 വാഹന ഇനം ഗുഡ്സ് ക്യാരിയറാണെന്ന് മനസ്സിലായത്. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസിൽ പറയുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് എംവിഡി ക്യാമറക്കണ്ണിൽപ്പെട്ട ബൈക്കിന്‍റെ ചിത്രത്തിലാകട്ടേ രജിസ്റ്റര്‍ നമ്പര്‍ പോലും വ്യക്തമല്ല. ചെയ്യാത്ത കുറ്റത്തിന് പിഴ ഒടുക്കില്ലെന്ന നിലപാടിലാണ് ബഷീര്‍.

LEAVE A REPLY

Please enter your comment!
Please enter your name here