കോഹ്ലി ചാനൽ മാറി ട്വീറ്റ് ഡിലീറ്റ് ആക്കി മുങ്ങിക്കോ, ആവേശത്തിൽ അഭിനന്ദിച്ച് പണി മേടിച്ച് കിംഗ് കോഹ്ലി; മിക്കവാറും സ്പോൺസറുമാർ ഉടക്കും; സംഭവം ഇങ്ങനെ

0
305

യശസ്വി ജയ്‌സ്വാളിനെക്കുറിച്ച് ഷെയർ ചെയ്ത ട്വീറ്റ് ചിത്രത്തിൽ ജിയോ സിനിമ എന്ന് എഴുതിയിരിക്കുന്നതിനെ തുടർന്ന് വിരാട് കോലി ഉടൻ തന്നെ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ജിയോ സിനിമ എന്ന് എഴുതാത്ത മറ്റൊരു ഫോട്ടോ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കോഹ്‌ലി വീണ്ടും പങ്കിട്ടു. ഐ‌പി‌എൽ 2023-ന്റെ സ്റ്റാർ സ്‌പോർട്‌സിന്റെ ബ്രാൻഡ് അംബാസഡറാണ് ആർ‌സി‌ബി സൂപ്പർ സ്റ്റാർ. സ്റ്റാറിന്റെ എതിരാളിയായ ജിയോ സിനിമയാണ് ടി20 ടൂർണമെന്റിന്റെ തത്സമയ സ്ട്രീമിംഗ് പങ്കാളി. കോഹ്‌ലിയുടെ ജിയോ സിനിമ എഴുതിയ ചിത്രം ട്വീറ്റ് ചെയ്തത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി.

വെറും 13 പന്തിൽ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടിയ ജയ്‌സ്വാളിനെ അഭിനന്ദിച്ച് കോഹ്‌ലി ട്വീറ്റ് ചെയ്തിരുന്നു. ആർ‌ആർ‌ ഓപ്പണറുടെ അർദ്ധ സെഞ്ചുറിയെ അഭിനന്ദിച്ച് ആർ‌സി‌ബി സൂപ്പർ‌സ്റ്റാർ‌ പറഞ്ഞു, “കൊള്ളാം, കുറച്ച് നാളായി ഞാൻ കണ്ട ഏറ്റവും മികച്ച ബാറ്റിംഗാണിത്. യശസ്വി ജയ്‌സ്വാൾ എന്തൊരു പ്രതിഭയാണ്. കോഹ്‌ലിയുടെ ട്വീറ്റ് ഉടൻ തന്നെ തരംഗമായി.

രസകരമായ കമ്മന്റുകൾ ഇതിന് താഴെ നിറയുകയും ചെയ്തു . “സ്റ്റാർ സ്‌പോർട്‌സുമായുള്ള കോഹ്‌ലിയുടെ കരാർ അപകടത്തിൽ” എന്ന് ട്വിറ്ററിൽ ഒരാൾ എഴുതി. വിരാട് ജിയോ സിനിമയുടെ പ്രൊമോഷൻ ചെയ്തു എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. “നീ ഞങ്ങളുടെ ബ്രാൻഡ് അംബാസിറ്റർ ആണോ അതോ അവരുടെ ആണോ ” എന്ന് പറഞ്ഞ് മറ്റൊരാൾ രസകരമായ ഒരു റീൽ പങ്കിട്ടു.

ഗൗതം ഗംഭീറും നവീൻ ഉൾ ഹഖുമായുള്ള വഴക്കിലൂടെ വാർത്തകളിൽ താരമാണ് കോഹ്ലി. ഇപ്പോൾ, ഈ ഏറ്റവും പുതിയ ട്വീറ്റിലൂടെ കോഹ്ലി വീണ്ടും ശ്രദ്ധേയനാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here