കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും എംഎൽഎയുമായ പി.വി.ശ്രീനിജൻ. കേരള ബ്ലാസ്റ്റേഴ്‌സ് കുടിശിക നല്കാൻ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ട്രെയ്ൽസ് നടക്കേണ്ട പനമ്പള്ളി നഗറിലെ സ്കൂൾ ഗേറ്റ് എം.എൽ.എ പൂട്ടിയത്. ഇതോടെ സെലെക്ഷനിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളയടക്കം പ്രതിസന്ധിയിലായി. ദൂരെ സ്ഥലങ്ങളിൽ നിന്ന് ട്രയൽസിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ മാതാപിതാക്കളടക്കം പ്രതിഷേധത്തിലായി .
ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ബ്ലാസ്റ്റേഴ്‌സ് 8 ലക്ഷം രൂപ കുടിശിക നല്കാൻ ഉണ്ടെന്ന് ആരോപിച്ച് എം.എൽ. എ സ്കൂൾ ഗേറ്റ് പൂട്ടുക ആയിരുന്നു. കത്ത് അയച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകിയില്ലെന്നും ഇന്ന് ട്രെയൽസ് നടക്കുന്ന കാര്യം പോലും അറിയിച്ചില്ലെന്നും പറഞ്ഞാണ് നടപടി. മാതാപിതാക്കളും കുട്ടികളും ഈ തീരുമാനത്തിൽ പ്രതിഷേധിച്ചെങ്കിലും ഫലം ഒന്നും ഉണ്ടായില്ല.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് കുടിശിക ഒന്നും നൽകാൻ ഇല്ലെന്നും എം.എൽ.എ യുടെ വാദം തെറ്റാണെന്ന് പറഞ്ഞ് യു. ഷറഫലി രംഗത്ത് എത്തിയിട്ടുണ്ട്. എന്തായാലും പ്രതിഷേധം ഫലം കണ്ടു, മന്ത്രിയുടെ നിർദേശ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള ആളുകളും എത്തി മറ്റൊരു ഗേറ്റ് തുറന്ന് കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചു.