യാത്രക്കിടെ കളഞ്ഞുപോയി, ഒടുവിൽ ലഭിച്ചത് കർണാടകയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന്, ഒരു റാഡോ വാച്ചുകഥ!

0
152

കോഴിക്കോട്: കൈയില്‍ നിന്ന് നഷ്ടപ്പെട്ട റാഡോ വാച്ച് ഒടുവിൽ ലഭിച്ചത് കർണാടകയിലെ കുശാൽന​ഗറിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന്. കോഴിക്കോട് പാനൂർ സ്വദേശിയുടെ വാച്ചാണ് യാത്രക്കിടെ നഷ്ടമായത്. വാച്ചിനായി കുടുംബം തന്നെ രം​ഗത്തിറങ്ങിയതോടെ ഫലം കാണുകയായിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന റാഡോ വാച്ചിനു വേണ്ടിയായിരുന്നു യാത്ര. സിനിമയെ വെല്ലുന്നതാണ് വാച്ച് തെരഞ്ഞു പോയ പാനൂരിലെ കുടുംബത്തിന്‍റെ കഥ. ഈ മാസം 25ന് കുശാല്‍ നഗറിലെത്തിയ അലിയും കുടുംബവും കുപ്പം ഗോള്‍ഡന്‍ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ഇതിനിടെ കാറിലുണ്ടായിരുന്ന മാലിന്യമെല്ലാം ഹോട്ടലിലെ ബാസ്ക്കറ്റിലുപേക്ഷിച്ചു.

പിറ്റേന്ന് നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വാച്ച് നഷ്ടമായ കാര്യം അറിയുന്നത്. അലി ഏറെ ഇഷ്ടപ്പെട്ടിരുന്ന വാച്ചിനായി കുശാല്‍ നഗറിലേക്ക് തിരികെപ്പോയി നോക്കാമെന്നായിരുന്നു മകളുടെ ഭര്‍ത്താവായ സഹദിന്‍റേയും ജ്യേഷ്ഠന്‍ നൗഷാദിന്റെയും തീരുമാനം. പിറ്റേന്ന് നേരെ കുശാൽന​ഗറിലെ ഹോട്ടലിലെത്തി. വേസ്റ്റ് ബാസ്ക്കറ്റിലുപേക്ഷിച്ച കവറുകളില്‍ വാച്ചുണ്ടായിരുന്നോയെന്നായിരുന്നു ഇവരുടെ സംശയം. ബാസ്ക്കറ്റിലെ മാലിന്യം കുപ്പം പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ കൊണ്ടുപോയെന്നായിരുന്നു ഹോട്ടല്‍ അധിക‍ൃതരുടെ മറുപടി.

പിന്നെ പഞ്ചായത്ത് ഓഫീസിലെത്തി. ഇതുവരെ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ പഞ്ചായത്ത് മെമ്പറായ സുരേഷ് ഇവരെയും കൂട്ടി യാത്ര തിരിച്ചത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ സമയംലിന്യകൂമ്പാരത്തില്‍ തെരഞ്ഞതിനു ശേഷം വാച്ച് കണ്ടെടുത്തു. സമയം മോശമല്ലാത്തതിനാല്‍ വാച്ച് കേടുപാടൊന്നുമില്ലാതെ തിരിച്ചു കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുടുംബം.

LEAVE A REPLY

Please enter your comment!
Please enter your name here