അശ്രദ്ധമായി ​ഗ്ലാസുയർത്തി ഡ്രൈവർ; വധൂ-വരൻമാർ സഞ്ചരിച്ച കാറിലിരുന്ന ഒമ്പത് വയസുകാരി കഴുത്ത് കുടുങ്ങി മരിച്ചു

0
245

ഹൈദരാബാദ്: വധൂ- വരന്മാർക്കൊപ്പം പോവുകയായിരുന്ന ബന്ധുവായ ഒമ്പതു വയസുകാരി കാറിന്റെ ​ഗ്ലാസ് കഴുത്തിൽ കുടുങ്ങി മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ബോജ്ജഗുഡെം ​ഗ്രാമത്തിലാണ് ദാരുണ സംഭവം.

ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെ തിങ്കളാഴ്ച നടന്ന സംഭവം ചൊവ്വാഴ്ചയാണ് പുറത്തറിയുന്നത്. ബനോത്ത് ഇന്ദ്രജയെന്ന കുട്ടിയാണ് മരിച്ചത്.

വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവരന്മാരെയും കൊണ്ടുള്ള കാർ വേദിയിൽ നിന്ന് പുറപ്പെടുമ്പോൾ വരന്റെ ബന്ധുവായ പെൺകുട്ടിയും വാഹനത്തിലുണ്ടായിരുന്നു.

പിൻസീറ്റിലിരുന്ന് പാട്ടുപാടി കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല വെളിയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവർ പവർ വിൻഡോ സ്വിച്ച് അമർത്തി. ഇതോടെ പെൺകുട്ടിയുടെ കഴുത്ത് ​ഗ്ലാസിനിടയിൽ കുടുങ്ങുകയും ശ്വാസംമുട്ടി മരണം സംഭവിക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി.

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ബനോത്ത് വെങ്കിടേശ്വര്ലു നൽകിയ പരാതിയിൽ കാർ ഡ്രൈവർ ശേഖറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here