‘നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറും’: കെഎം ഷാജിയോട് മന്ത്രി അബ്‌ദുറഹ്മാൻ

0
232

മലപ്പുറം: താനൂരിൽ മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് പറഞ്ഞ കെഎം ഷാജിക്കെതിരെ പ്രകോപനപരമായ മറുപടിയുമായി മന്ത്രി അബ്ദുറഹ്മാൻ. ലീഗിന് സ്വാധീനമുള്ള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യം ഒരുക്കിയത് ലീഗിന്റെ മര്യാദയാണെന്നായിരുന്നു കെ എം ഷാജിയുടെ പരാമർശം. നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറുമെന്നാണ് മന്ത്രി മറുപടിയിൽ പറഞ്ഞത്.

‘മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാർട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ആ മുഖ്യമന്ത്രിക്ക് താനൂരിൽ കടന്നുവരാൻ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ്‌ കെഎം ഷാജി. മുസ്ലിം ലീഗിനെ തോൽപ്പിച്ചാണ് താനൂരിൽ രണ്ടു തവണ ജയിച്ചതെന്ന് ഓർക്കണം,’ – മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം താനൂരിൽ നടന്ന എൽഡിഎഫ് യോഗത്തിലാണ് മന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിൽ പ്രകോപനപരമായി സംസാരിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here