മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ നിരോധനാജ്ഞ പിന്‍വലിച്ചു

0
216

മഞ്ചേശ്വരം: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ മാട പ്രദേശത്ത് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രഖ്യാപിച്ച നിരോധനാജ്ഞ നീക്കി. ശനിയാഴ്ച വൈകീട്ട് ഏഴ് മുതല്‍ തിങ്കളാഴ്ച വൈകീട്ട് ഏഴ് വരെയാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ല കലക്ടറും എ.കെ.എം. അഷ്‌റഫ് എം.എല്‍.എ യും നടത്തിയ ചര്‍ച്ചയില്‍ സ്ഥലത്ത് ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ശമിച്ചതായും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ലെന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീക്കിയത്.

ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. സ്ഥലത്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും ജില്ല പൊലീസ് മേധാവിക്ക് കലക്ടർക്ക് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here