മംഗൽപാടിയിലെ മാലിന്യ പ്രശ്നം: ഭരണസമിതി പിരിച്ചുവിടുമെന്ന കളക്ടറുടെ പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളി- മുസ്‌ലിം ലീഗ്

0
210

കാസർകോട് : മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുമെന്ന കളക്ടറുടെ പ്രസ്താവന പ്രതിഷേധാർഹവും ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി ചുമതലയുള്ള എ.ജി.സി. ബഷീറും പ്രസ്താവനയിൽ പറഞ്ഞു.

രാത്രി മാലിന്യം നിഷേപിക്കുന്നവരെ കണ്ടെത്താൻ ഏഴ് സ്ഥലങ്ങളിലാണ് പഞ്ചായത്ത് നിരീക്ഷണക്യാമറ സ്ഥാപിച്ചത്. നോട്ടീസ് കൈപ്പറ്റി ദിവസങ്ങൾക്കകം പഞ്ചായത്ത് ഇക്കാര്യത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകിയിട്ടും പ്രസ്താവന അനവസരത്തിലുള്ളതാണെന്നും നേതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here