ഗുണഭോക്താക്കളെ ജല അതോറിറ്റി വഞ്ചിക്കുന്നതായി മംഗൽപ്പാടി ജനകീയവേദി

0
121

മംഗൽപ്പാടി : പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കളെ ജല അതോറിറ്റി വഞ്ചിക്കുകയാണെന്ന് മംഗൽപ്പാടി ജനകീയവേദി.

ഇതിനെതിരേ ശക്തമായ സമരപരിപാടികൾക്ക് മംഗൽപ്പാടി ജനകീയ വേദി നേതൃത്വം നൽകുമെന്ന്‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വലിയ വാഗ്ദാനങ്ങൾ നൽകിയ ജലജീവൻ മിഷൻ പദ്ധതിയിലാണ് ജനങ്ങൾ വഞ്ചിതരായിട്ടുള്ളത്. ജലസ്രോതസ്സ് ഏർപ്പെടുത്താതെ പഞ്ചായത്ത് പരിധിയിൽ അയ്യായിരത്തോളം കണക്‌ഷനുകൾ നൽകിയിട്ടുണ്ട്. കൊടങ്കയിലെ സ്രോതസ്സിൽ വെള്ളമില്ലെന്ന് അധികാരികൾക്ക് ബോധ്യമുണ്ടായിട്ടും ഇത് മറച്ചുവെച്ചാണ് ജനങ്ങളെ വഞ്ചിച്ചതെന്നും കുറ്റപ്പെടുത്തി.

പദ്ധതിയിൽ ചേർന്നതിന്റെ പേരിൽ പണം അടയ്ക്കുകയും കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ടിവരികയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പത്രസമ്മേളനത്തിൽ അഡ്വ. കരീം പൂന, സത്യൻ സി.ഉപ്പള, അബു തമാം, അബു റോയൽ, സിദ്ദിഖ് കൈക്കമ്പ, അഷാഫ് മൂസ, സൈൻ അടുക്ക എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here