മംഗൽപാടിയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ ജൂൺ എട്ടിന് വീണ്ടും യോഗം

0
108

കാസർകോട് : മാലിന്യപ്രശ്നം രൂക്ഷമായിരുന്ന മംഗൽപാടിയിലെ മാലിന്യനിർമാർജനത്തിന്റെ പുരോഗതി വിലയിരുത്താൻ ജൂൺ എട്ടിന് വീണ്ടും യോഗം ചേരും.

കുടുംബശ്രീ സി.ഡി.എസിന്റെ സഹകരണത്തോടെ ഒരു വാർഡിൽ രണ്ട് വീതം ഹരിതകർമസേനാംഗങ്ങളെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നിശ്ചയിക്കും. പഞ്ചായത്തിൽ ഹരിതകർമസേന അംഗങ്ങളെ ലഭ്യമല്ലെങ്കിൽ മറ്റ് പ്രദേശങ്ങളിൽനിന്ന് ആൾക്കാരെ കണ്ടെത്തും.

കുബണ്ണൂർ പ്ലാന്റിൽ മാസങ്ങളായി കൂടിയിരിക്കുന്ന മാലിന്യം നീക്കംചെയ്യാൻ ഒരുമാസത്തെ സമയമാണ് അനുവദിച്ചത്. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തും.

നടപടികളുമായി പഞ്ചായത്ത്

ദുരന്തനിവാരണ നിയമപ്രകാരം കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ കർശനനടപടികളാണ് സ്വീകരിക്കുന്നതെന്ന്‌ മംഗൽപാടി പഞ്ചായത്തധികൃതർ അറിയിച്ചു.

ഉപ്പള ടൗണിലും പരിസരപ്രദേശങ്ങളിലുമായി കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കം ചെയ്തു. പ്രദേശത്ത് സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചു. ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ തത്‌സമയം പഞ്ചായത്തിലും മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും ലഭിക്കുന്നുണ്ട്.

ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത വീടുകൾ, ഫ്ളാറ്റുകളിലെ താമസക്കാർ എന്നിവർ ഉൾപ്പെടെ 540 പേർക്ക് നിയമപ്രകാരം നോട്ടീസ് നൽകി. കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കംചെയ്ത ഭാഗത്ത് വീണ്ടും മാലിന്യം വലിച്ചെറിയുന്ന സാഹചര്യമുണ്ട്.

വലിച്ചെറിഞ്ഞ മാലിന്യത്തിൽനിന്നും ലഭിച്ച സൂചനകൾ പ്രകാരം 26 പേർക്ക് 10,000 രൂപ വീതം പിഴചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here