മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി എളുപ്പത്തിൽ വീണ്ടെടുക്കാം; എങ്ങനെയെന്ന് പരിശോധിക്കാം

0
255

നിങ്ങളുടെ മൊബൈൽ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്തോ? നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടുക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിലായി. മൊബൈൽ നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷം അതിന്റെ പരാതി റെസിപ്റ്റ് ഉപയോഗിച്ച് CEIR വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അത് വഴി മൊബൈൽ ട്രാക്ക് ചെയ്യാൻ സാധിക്കും.

CEIR ഉപയോഗിക്കേണ്ട രീതി:

മൊബൈൽ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്താൽ ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിൽ നൽകിയതിന് ശേഷം സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതി റെസിപ്പ്റ്റ്‌ സഹിതം ടെലികോം വകുപ്പിൻ്റെ CEIR (Central Equipment Identity Register) എന്ന വെബ്സൈറ്റിലെ Request for blocking stolen / lost Mobile എന്ന ലിങ്കിൽ ( https://www.ceir.gov.in/Request/CeirUserBlockRequestDirect.jsp ) പ്രവേശിച്ച്, IMEI അടക്കമുള്ള വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക.

ഇത്തരത്തിൽ സമർപ്പിച്ച അപേക്ഷകൾക്ക് ഒരു 15 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കുന്നതാണ്. ബ്ലോക്ക് ചെയ്യപ്പെട്ട മൊബൈലിൽ പിന്നീട് വേറെ ഏത് ടെലികോം ഓപ്പറേറ്ററുടെയും SIM ഉപയോഗിക്കാൻ കഴിയുകയില്ല. കളഞ്ഞുകിട്ടിയ മൊബൈലിൽ ആരെങ്കിലും SIM ഇട്ട് ഉപയോഗിച്ചാൽ ആ വിവരം DoT പോലീസുമായി പങ്കുവെക്കുകയും മൊബൈൽ ട്രേസ് ചെയ്യുന്നതിന് വേണ്ട നടപടികൾ പോലീസ് കൈക്കൊള്ളുകയും ചെയ്യും. ട്രേസ് ചെയ്ത മൊബൈൽ ഫോൺ പിന്നീട് വ്യക്തികൾക്ക് അൺബ്ലോക്ക് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here