സസ്പെൻഷന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് മെസി, പിഎസ്‍ജി വിടുമെന്ന് പ്രഖ്യാപിച്ചു, പുതിയ ക്ലബിലും സൂചന!

0
176

പാരിസ്: ക്ലബ് അധികൃതരുടെ സസ്പെൻഷൻ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് വ്യക്തമാക്കി ലിയോണൽ മെസി. ഈ സീസണോടെ പി എസ് ജി വിടാനാണ് അർജന്‍റീന നായകന്‍റെ തീരുമാനം. ജൂണിൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് മെസ്സി ക്ലബിനെ അറിയിച്ചു. സൗദി സന്ദർശനത്തിന്‍റെ പേരിൽ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന്  പിന്നാലെയാണ് മെസ്സിയുടെ തീരുമാനം. 2021ൽ ബാഴ്സലോണയിൽ നിന്നാണ് മെസ്സി പി എസ് ജിയിലെത്തിയത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here