കൊയമ്പത്തൂര്‍ സ്‌ഫോടനക്കേസ്- മഅ്ദനിയടക്കം നാല് പേരെ വെറുതെ വിട്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി

0
223

കോഴിക്കോട്: കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസർ മഅ്ദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്‌റഫ് മാറാട്, എം.വി സുബൈർ പയ്യാനക്കൽ, അയ്യപ്പൻ, അബ്ദുൽ നാസർ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്.

Also Read-മെസേജുകള്‍ മറ്റുള്ളവര്‍ കാണുമെന്ന ഭയം വേണ്ട; ഇനി ചാറ്റ് ലോക്ക് ചെയ്യാം,പുതിയ ഫീച്ചറുമായി വാട്സാപ്പ്

കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here