കിരീടം നേടണോ ഈ ടീമിലേക്ക് മാറിക്കോ, അതാണ് നിനക്ക് നല്ലത്; കോഹ്‌ലിക്ക് ഉപദേശവുമായി കെവിൻ പീറ്റേഴ്‌സൺ

0
230

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഞായറാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുറത്തായാൽ തന്നെ കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറി കൊണ്ട് ആർക്കും ഫലം ഉണ്ടായില്ല. എന്തിരുന്നാലും അദ്ദേഹത്തിന്റെ ഭാഗത്ത് നിൻ അത്തരം ഒരു മികച്ച ഇന്നിംഗ്സ് ഉണ്ടായത് കൊണ്ട് മാത്രം ടീം മാന്യമായ സ്‌കോറിൽ എത്തി. അല്ലെങ്കിൽ അവസ്ഥ അതിദയനീയം ആകുമായിരുന്നു എന്നുറപ്പാണ്.

ലഭ്യമായ അവസാന പ്ലേ ഓഫ് സ്‌പോട്ട് സ്വന്തമാക്കാൻ ബാംഗ്ലൂരിന് ലീഗ് ഘട്ടത്തിലെ അവസാന ഐപിഎൽ മത്സരം ജയിക്കേണ്ടിവന്നു, എന്നാൽ വിരാട് കോഹ്‌ലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയെ കടത്തിവെട്ടി ഗുജറാത്ത് സൂപ്പർതാരം ഗിൽ നേടിയ സെഞ്ച്വറി അവരെ വിജയവര കടത്തി.

മത്സരത്തിന് ശേഷം, മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ വിരാട് കോഹ്‌ലിയോട് ഐപിഎല്ലിന്റെ അടുത്ത സീസണിനായി ഡൽഹി ക്യാപിറ്റൽസിലേക്ക് (ഡിസി) മാറാൻ നിർദ്ദേശിച്ചു.

“വിരാടിന് തലസ്ഥാന നഗരിയിലേക്ക് മാറാനുള്ള സമയമായി!” പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. ഡൽഹി സ്വദേശിയായ കോഹ്ലി ബാംഗ്ലൂരിന്റെ ഭാഗമാണ് തുടക്കം മുതൽ. എന്തിരുന്നാലും ഇതുവരെ ആർ.സി.ബി കിരീടം നേടിയിട്ടില്ല . അതിനാൽ തന്നെ കോഹ്‌ലിയെ പോലെ ഒരു മികച്ച താരം ടീം മാറ്റണം എന്ന ആവശ്യം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here