കാസർകോട് ജനറൽ ആശുപത്രിയിൽ വീഴ്ചകളുടെ കാരണക്കാരൻ; സൂപ്രണ്ടിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം

0
179

കാസർകോട്: കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. ഡോ. കെ.കെ രാജാറാമിനെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിച്ചു. ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായ വിഷയത്തിൽ സൂപ്രണ്ടിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവരുടെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് ഇദ്ദേഹത്തെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിച്ചത്. ഈ മാസം 30 ന് അദ്ദേഹം കോഴിക്കോട് ഡിഎംഒയായി ചുമതലയേൽക്കും.

ഇത് സ്വാഭാവികമായ സ്ഥാനക്കയറ്റമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിൽ തുടരുന്ന ഇദ്ദേഹം ഉടൻ റിലീവ് ചെയ്യും. ഇനിയും കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് നന്നാക്കിയിട്ടില്ല. ഇനിയും 20 ദിവസമെങ്കിലും ലിഫ്റ്റ് നന്നാക്കാൻ സമയമെടുക്കുമെന്നാണ് വിവരം. രോഗികളെ ഇപ്പോഴും ചുമന്നാണ് താഴെയിറക്കുന്നുണ്ട്. ലിഫ്റ്റ് നന്നാക്കാനുള്ള സാധനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് സാധനങ്ങൾ ഇവിടെയെത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here