1.69 കോടി രൂപയുടെ വജ്രങ്ങളുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

0
181

മംഗളൂരു: കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ യുവാവാണ് കസ്റ്റംസിന്റെ പിടിയിലായത്. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ വജ്രക്കല്ലുകള്‍ കണ്ടെത്തിയത്.

രണ്ട് കവറുകള്‍ക്കുള്ളില്‍ 13 ചെറിയ പാകറ്റുകളിലാണ് വജ്രങ്ങള്‍ സൂക്ഷിച്ചിരുന്നത്. 306.21 കാരറ്റ് ഭാരമുള്ള വ്യത്യസ്ത വലിപ്പത്തിലുള്ള വജ്രങ്ങളാണ് പിടികൂടിയത്. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. മംഗളൂരുവില്‍ യാത്രക്കാരില്‍ നിന്ന് വജ്രങ്ങള്‍ പിടികൂടുന്നത് ഈ വര്‍ഷം ഇത് രണ്ടാമത്തെ സംഭവമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here